01 April Wednesday

കേന്ദ്ര ബജറ്റ്‌: എല്‍ഡിഎഫ് മാര്‍ച്ച് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
മലപ്പുറം 
ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എൽഡിഎഫ് മണ്ഡലം കമ്മിറ്റികൾ ചൊവ്വാഴ്ച കേന്ദ്ര സർക്കാർ ഓഫീസ് മാർച്ച് നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, തൊഴിലാളികളുടെ മിനിമം വേതനം 21,000 രൂപയാക്കുക, കാർഷിക പ്രതിസന്ധി പരിഹരിക്കുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നു. മാർച്ച് രാവിലെ പത്തിന്‌ ആരംഭിക്കും. മലപ്പുറത്ത്  ഹെഡ് പോസ്റ്റ് ഓഫീസ്‌ മാർച്ച് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. തിരൂർ ആദായ നികുതി ഓഫീസ് മാർച്ച് എൽഡിഎഫ് ജില്ലാ കൺവീനർ പി പി സുനീർ ഉദ്ഘാടനംചെയ്യും. സമരത്തിൽ മുഴുവനാളുകളും പങ്കെടുക്കണമെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top