01 April Wednesday

‘പ്രഹസനം’ ഈ വികസനം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020
സ്വന്തം ലേഖകൻ
മലപ്പുറം
എടുത്തുപറയത്തക്ക പദ്ധതി നിർദേശങ്ങളില്ലാതെ ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ.  മറ്റ്‌ ജില്ലാ പഞ്ചായത്തുകൾ വികസന സെമിനാറുകൾ പൂർത്തീകരിച്ച്‌ പദ്ധതി രൂപീകരണവുമായി മുന്നോട്ടുപോകുമ്പോഴാണ്‌ ജില്ലയിൽ വികസന സമിതി യോഗം നടത്തിയത്‌. വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെയാണ്‌ കരട്‌ പദ്ധതി രേഖ തയ്യാറാക്കിയത്‌. 
ജില്ലയിലെ പ്രധാന വിഭാഗമായ പ്രവാസികളെ പാടെ തഴഞ്ഞു. ഇവരുടെ ക്ഷേമത്തിന്‌ ഒരു പദ്ധതിപോലുമില്ല. ജനസംഖ്യയിൽ കൂടുതൽ സ്‌ത്രീകളായിട്ടും വനിതാ വികസനത്തിന്‌ അർഹമായ പരിഗണനയില്ല. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതികളിലൂടെ ജില്ലക്കുണ്ടായ നേട്ടങ്ങളെ സ്വന്തം അക്കൗണ്ടിലാക്കാനും ജില്ലാ പഞ്ചായത്ത്‌ ശ്രമിക്കുന്നു. സ്‌കൂളുകളുടെ നിലവാരം ഉയർത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ആരോഗ്യ വകുപ്പിന്റെ ആർദ്രം എന്നീ പദ്ധതികളെക്കുറിച്ച്‌ ഒന്നും പറയാതെ കേന്ദ്രാവിഷ്‌കൃത പദ്ധതികളാണ്‌ ഈ മേഖലയുടെ വികസനത്തിന്‌ കാരണമെന്ന്‌ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുമ്പോഴും കേന്ദ്ര സർക്കാർ വിവേചനത്തെക്കുറിച്ചും ഒന്നും പറയുന്നില്ല. 
പ്രളയം കൂടുതൽ ബാധിച്ച ജില്ലയായിട്ടും ഈ മേഖലക്ക്‌ കൂടുതൽ പദ്ധതികളൊന്നും ഇല്ല. കായിക, യുവജനക്ഷേമ മേഖലകളുടെ സ്ഥിതിയും വ്യത്യസ്‌തമല്ല. തെരഞ്ഞെടുപ്പ്‌ മുന്നിൽ കണ്ടുള്ള ഒളിച്ചുകളിമാത്രമാണിത്‌. ജില്ലയെ സമഗ്രമായി കാണാനും വികസന പ്രശ്‌നങ്ങൾ പരിഹരിക്കാനും സഹായകരമല്ല കരട്‌ പദ്ധതികളെന്ന്‌ പ്രതിപക്ഷ നേതാവ്‌ ടി കെ റഷീദലി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top