മഞ്ചേരി
ജില്ലാ ഒളിമ്പിക്സ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ മഞ്ചേരി കോസ്മോ പൊളിറ്റൻ ക്ലബ്ബിന്റെ അർജുൻ മനോജും മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന്റെ ജെയ് ലക്ഷ്മിയും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ ഇർഫാൻ (എസ്എസ്എം പോളിടെക്നിക് കോളജ്, തിരൂർ), രണ്ടാം സ്ഥാനവും വി ടി മനോജ്, ആദിത്യൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. വനിതാ വിഭാഗത്തിൽ രശ്മി രാജേഷ് (കേന്ദ്രീയ വിദ്യാലയം, മലപ്പുറം), രണ്ടാം സ്ഥാനവും ആവണി, ശ്രേയ സോയ് എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലാ ടേബിൾ ടെന്നീസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് അശോക പിഷാരടി സമ്മാനം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..