03 March Wednesday

അടഞ്ഞു ആനത്താരകൾ; നാട്ടിലേക്കിറങ്ങി കരിവീരൻമാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

നിലമ്പൂർ

പതിവ് സഞ്ചാരപഥമായ ആനത്താരകൾ അടഞ്ഞതാണ് കാട്ടാനകൾ നാട്ടിലെത്തുന്നതിന്റെ  പ്രധാന കാരണമെന്ന് പീച്ചി കെഎഫ്ആർഐ മുൻ ഡയറക്ടർ ഡോ. പി എസ് ഈസ പറഞ്ഞു. വൈൽഡ് ലൈഫ് ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിൽ കേരളത്തിൽ വയനാട്‌, നിലമ്പൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ആനത്താരകൾ (ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നീങ്ങാനുള്ള ഇടനാഴി) ഉണ്ടായിരുന്നെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്ലാതായാൽ അതതിടങ്ങളിൽ ആനകൾ ഒറ്റപ്പെട്ടുപോവും. മാഞ്ഞുപോയ ആനത്താരകൾ വീണ്ടെടുത്താൽ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ആനകളുടെ വരവിനെ ഒരു പരിധിവരെ തടയനാകും. കാട്‌ കയറിയുള്ള വികസനവും പട്ടിണിയും വനാതിർത്തിയിലെ തുടർച്ചയായ പാറപൊട്ടിക്കലും ആനകളെ കാടിറക്കുന്നതിന്‌ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top