21 February Friday

ഉണർത്തുപാട്ടായി പ്രയാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

 എടക്കര  

മനുഷ്യ മഹാശൃംഖലക്ക്‌ മുന്നോടിയായുള്ള ജില്ലാ പ്രചാരണജാഥക്ക് തുടക്കം. എടക്കരയിൽ  സിപിഐ ജില്ലാ സെക്രട്ടറി പി കെ  കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. സിപിഐ എം ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ അധ്യക്ഷനായി. 
ജാഥാ ക്യാപ്റ്റൻ വി ശശികുമാർ, വൈസ് ക്യാപ്റ്റൻ അജിത്ത് കൊളാടി, വി എം ഷൗക്കത്ത്, ജോർജ് കെ ആന്റണി (സിപിഐ എം), കെ മനോജ്,  എം ഉമ്മർ ( സിപിഐ), ഒ കെ തങ്ങൾ (ഐഎൻഎൽ), ഇ എ മജീദ് (എൻസിപി), ഇസ്മയിൽ എരഞ്ഞിക്കൽ (ജനതാദൾ എസ്), മാത്യു കാരാംവേലി (എൽജെഡി) എന്നിവർ സംസാരിച്ചു.  വർഗ ബഹുജന സംഘടനാ നേതാക്കൾ ജാഥ ക്യാപ്റ്റനെ ഹാരമണിയിച്ചു. 18 മുതൽ  22 വരെയാണ്‌ ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്‌. 
ശനിയാഴ്ച രാവിലെ പത്തിന്‌ നിലമ്പൂരിൽനിന്ന് ജാഥ  ആരംഭിക്കും. വണ്ടൂർ (11), കാളികാവ് (3),  പാണ്ടിക്കാട് (4),  മഞ്ചേരി (5), അരീക്കോട് സമാപനം (7).
 19– എടവണ്ണപ്പാറ (രാവിലെ 10), കൊണ്ടോട്ടി (11), പള്ളിക്കൽ (3), ചേളാരി (4),  അത്താണിക്കൽ (5),  പരപ്പനങ്ങാടി (6), തെയ്യാല സമാപനം (7).  
20–- താനൂർ  (രാവിലെ 10), മങ്ങാട് (11), തിരൂർ (3), തിരുന്നാവായ (4),  ആലത്തിയൂർ (5), പുറത്തൂർ (6), പൊന്നാനി സമാപനം (7).  
21–- ചങ്ങരംകുളം (രാവിലെ 10), എടപ്പാൾ (11),  കുറ്റിപ്പുറം (3), വളാഞ്ചേരി (4), കോട്ടക്കൽ (5), ഒതുക്കുങ്ങൽ (6),  വേങ്ങര  സമാപനം (7).  
22–-വള്ളുവമ്പ്രം (രാവിലെ 10),  മലപ്പുറം (11),  മക്കരപ്പറമ്പ് (3), കൊളത്തൂർ (4), പുലാമന്തോൾ (5),  പെരിന്തൽമണ്ണ സമാപനം (6).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top