21 November Thursday

പൊലീസിനെ വിരട്ടി മൂര്‍ഖന്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

പെരിന്തൽമണ്ണ ഡിവൈഎസ്്പി ഓഫീസ് മുറ്റത്ത് കണ്ട മൂർഖൻ

പെരിന്തൽമണ്ണ 
ഡിവൈഎസ്പി ഓഫീസ് മുറ്റത്ത് മൂർഖൻ പാമ്പ് പത്തിവിടർത്തി. പാമ്പ് ഫണം വിടർത്തിയതോടെ നിരവധി നാട്ടുകാരും സ്റ്റേഷന്‍ പരിസരത്ത് പൊലീസുകാർക്കൊപ്പംകൂടി. 
ഡിവൈഎസ്പി ഓഫീസിന്റെ മതിലിനോടുചേർന്നാണ്  മൂർഖൻ പാമ്പ് പത്തിവിടർത്തിനിന്നത്. പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ആളുകള്‍ കൂടിയെങ്കിലും പാമ്പ് ഇഴഞ്ഞ് രക്ഷപ്പെടാതെ കൂടുതല്‍നേരം പത്തിവിടര്‍ത്തിനിന്നു. ഒടുവിൽ പൊലീസുകാർതന്നെ പാമ്പിനെ പിടികൂടി വനപാലകരെ ഏൽപ്പിച്ചു.
പ്രധാന വാർത്തകൾ
 Top