13 November Wednesday

6 പ്രതികൾ ഉടന്‍ വലയിലാകും

സ്വന്തം ലേഖകൻUpdated: Thursday Oct 17, 2019
 
തൃശൂർ
തൊഴിയൂർ സുനിൽകുമാർ വധക്കേസിൽ ഇനി പിടിയിലാകാനുള്ളത്‌ ആറു പേർ. ജം ഇയ്യത്തുൽ ഇസ്ഹാനിയയുടെ കായികവിഭാഗം മേധാവിയും സുനിൽവധക്കേസിലെ ഒന്നാം പ്രതിയുമായ മലപ്പുറം മേലേക്കുളമ്പ് പിലാൻകാട്ടുപടി സെയ്താലിയുടെ മകൻ സെയ്തലവി, അഞ്ചാംപ്രതി ചെറുതുരുത്തി പള്ളം പുത്തൻപീടികയിൽ യൂസഫിന്റെ മകൻ സുലൈമാൻ, ദേശമംഗലം പള്ളം കളപ്പുറത്ത് കുഞ്ഞുമുഹമ്മദിന്റെ മകൻ സലീം എന്നിവർ ഗൾഫിൽ ഒളിവിൽ കഴിയുകയാണ്. ഇവർക്കായി പൊലീസ് വലവിരിച്ചിട്ടുണ്ട്.
മൂന്നാംപ്രതിയായ കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് തെയ്യുണ്ണിയുടെ മകൻ ഷാജി എന്ന ഷാജഹാൻ, കയ്പമംഗലം കൊപ്രക്കളം കൊടുങ്ങല്ലൂക്കാരൻ മൊയ്തീന്റെ മകൻ നവാസ് എന്നിവർ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒളിവിലാണ്. എട്ടാംപ്രതി കയ്പമംഗലം ചളിങ്ങാട് പുഴങ്കരയില്ലത്ത് അബ്ദുകുഞ്ഞിയുടെ മകൻ ഇസ്ഹാക്ക് (49) അടുത്തിടെ ക്യാൻസർ ബാധിച്ച് മരിച്ചിരുന്നു. 
ഒന്നാംപ്രതി സെയ്തലവി പാസ്‌പോർട്ടിൽ തിരിമറി നടത്തിയാണ് വിദേശത്തേക്ക് കടന്നത്. ചേകന്നൂർ മൗലവി തിരോധാനക്കേസിൽ പ്രധാനപ്രതിയാണ് സെയ്തലവി.
പ്രധാന വാർത്തകൾ
 Top