13 November Wednesday

ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസ് അണ്ണാമലൈ സർവകലാശാലയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
തേഞ്ഞിപ്പലം
ചരിത്ര ഗവേഷകരുടെ സംഘടനയായ ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിന്റെ 40ാം വാർഷിക സമ്മേളനം തമിഴ്നാട്ടിലെ അണ്ണാമലൈ സർവകലാശാലയിൽ നടക്കും. 2020 ജനുവരി 31, ഫെബ്രുവരി ഒന്ന്, രണ്ടിന് നടക്കുന്ന സമ്മേളനത്തിൽ ചരിത്ര ഗവേഷകരുടെ പ്രബന്ധാവതരണങ്ങളും പ്രമുഖരുടെ പ്രഭാഷണങ്ങളും ഉണ്ടാവും. ഈ വർഷംമുതൽ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന മികച്ച പ്രബന്ധത്തിന് കസ്തൂരി മിശ്രോ യങ് ഹിസ്റ്റോറിയൻ അവാർഡ് നൽകും. യുജിസി അംഗീകാരം ലഭിച്ച ഹിസ്റ്ററി കോൺഗ്രസ് പ്രബന്ധസമാഹാരം സമ്മേളനത്തിൽ പ്രകാശനംചെയ്യും. ദക്ഷിണേന്ത്യൻ ചരിത്ര കോൺഗ്രസിന്റെ പുതുക്കിയ വെബ്സൈറ്റ് സമ്മേളനത്തിൽ ഉദ്ഘാടനംചെയ്യും. ഗവേഷകർക്ക് പ്രബന്ധങ്ങൾ മുൻകൂട്ടി  രജിസ്റ്റർചെയ്യുന്നതിന് ഓൺലൈൻ സൗകര്യമൊരുക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ഡോ. പി ശിവദാസൻ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top