16 October Saturday

ഡിവൈഎഫ്ഐ 
റെയിൽവേ സ്റ്റേഷൻ 
മാർച്ച് ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021
മലപ്പുറം
നിലമ്പൂർ –- ഷൊർണൂർ റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ ഉടൻ പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ റെയിൽവേ സ്റ്റേഷൻ മാർച്ച് നടത്തും. വെള്ളി രാവിലെ 10ന് നിലമ്പൂർ, വാണിയമ്പലം, തൊടികപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര എന്നീ റെയിൽവേ സ്റ്റേഷനുകളിലേക്കാണ് മാർച്ച്. 
വാണിയമ്പലം റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുന്ന മാർച്ച് ജില്ലാ സെക്രട്ടറി പി കെ മുബഷിർ ഉദ്ഘാടനംചെയ്യും. പ്രസിഡന്റ് കെ ശ്യാംപ്രസാദ് അങ്ങാടിപ്പുറത്തും സംസ്ഥാന കമ്മിറ്റി അംഗം കെ മുഹമ്മദ് ഷെരീഫ് നിലമ്പൂരിലും മാർച്ച്‌ ഉദ്‌ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top