20 October Tuesday

കോവിഡ് ചികിത്സയിലായിരുന്ന പ്രതി ഗ്രില്ല് തകര്‍ത്ത് രക്ഷപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Sep 17, 2020

റംഷാദ്

മഞ്ചേരി
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്ന പ്രതി വാർഡിലെ ഗ്രില്ല് തകർത്ത് രക്ഷപ്പെട്ടു. കൊണ്ടോട്ടി മോങ്ങം കൈനൽപറമ്പ് റംഷാദ് എന്ന നൗഷാദ് (20) ആണ് രക്ഷപ്പെട്ടത്. ഇത് രണ്ടാം തവണയാണ് ഇയാൾ ആശുപത്രിയിൽനിന്ന് രക്ഷപ്പെടുന്നത്. രാത്രിയിലാണ് രക്ഷപ്പെട്ടതെന്ന് കരുതുന്നു. രാവിലെ ഏഴരയോടെയാണ് റംഷാദ് രക്ഷപ്പെട്ട വിവരം ആരോഗ്യ പ്രവർത്തകർ അറിയുന്നത്.  കാണാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വാഡിലെ ഗ്രില്ല് തകർത്തത് ശ്രദ്ധയിൽപ്പെട്ടത്. ആശുപത്രി അധികൃതർ മഞ്ചേരി പൊലീസിൽ പരാതി നൽകി. 
ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ജൂൺ എട്ടിനും ഇയാൾ രക്ഷപ്പെട്ടിരുന്നു. ശുചിമുറിയിലെ വെന്റിലേറ്റർ ഇളക്കിമാറ്റി പുറത്തുചാടിയ ഇയാൾ ആശുപത്രി പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് അന്ന് കടന്നത്. രണ്ട് ദിവസം മുമ്പ് പിടിയിലായ ഇയാളെ പൊന്നാനി ജയിലിലേക്ക് മാറ്റി. ഇവിടെനിന്നും രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കുന്ദമംഗലം  സ്‌റ്റേഷനുകളിൽ ആറ് കേസുകളിൽ പ്രതിയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top