24 October Thursday

പാറകൾ പൊട്ടിച്ചുമാറ്റി; നാടുകാണി ചുരം തുറന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019

നാടുകാണി ചുരത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നു

എടക്കര 
പ്രളയത്തിലും ഉരുൾപൊട്ടലിലും കൂറ്റൻ പാറകൾ ഇടിഞ്ഞുവീണ്‌ ഗതാഗതം തടസ്സപ്പെട്ട  നാടുകാണി ചുരത്തിൽ ഗതാഗതം പുനഃസ്ഥാപിച്ചു. 38 ദിവസത്തിനുശേഷമാണ്‌ തിങ്കളാഴ്‌ച വൈകിട്ടോടെ ചെറുവാഹനങ്ങൾക്കായി പാത തുറന്നത്‌. 
ജീപ്പുകളും വാനുകളും ഓടി. ചുരത്തിലെ തേൻപാറ, തകരപ്പാടി, ജാറം എന്നിവിടങ്ങളിലാണ്‌ കൂറ്റൻ പാറകൾ വഴിയിലേക്ക്‌ പതിച്ചത്‌.  ഇതോടെ അന്തർ സംസ്ഥാനപാതയിൽ ഗതാഗതം പൂർണമായി നിലച്ചു. ഇതിനുശേഷം പാറ പൊട്ടിച്ചു നീക്കുകയായിരുന്നു. റോഡിൽ കുമിഞ്ഞ് കൂടിയ പാറക്കഷണങ്ങളും മണ്ണും ഇനിയും നീക്കാനുണ്ട്. അടുത്ത ദിവസത്തോടെ വലിയ വാഹനങ്ങളും കടത്തിവിടാനാകുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ. എന്നാൽ, ജാറത്തിന് സമീപം റോഡിൽ രൂപംകൊണ്ട വൻ വിള്ളൽ ആശങ്കയുണർത്തുന്നുണ്ട്. വിള്ളൽ കണ്ട ഭാഗത്ത് മണൽചാക്കുകൾ ഇറക്കി നിരത്തിയാണിപ്പോൾ ഗതാഗതം. അതേസമയം, മരാമത്ത് അധികൃതരുടെ പരിശോധനയ്‌ക്കുശേഷമായിരിക്കും ചുരത്തിൽ വലിയ വാഹനങ്ങൾക്ക് പ്രവേശനാനുമതി ലഭിക്കുക.
പ്രധാന വാർത്തകൾ
 Top