22 October Tuesday

കുടുംബശ്രീക്ക്‌ കച്ചോടം കെങ്കേമം

സ്വന്തം ലേഖകൻUpdated: Tuesday Sep 17, 2019
 
മലപ്പുറം
ഓണക്കാലത്ത്‌ ജില്ലയിൽ കുടുംബശ്രീ വിപണനമേളകളിലൂടെ വിറ്റഴിച്ചത്‌ 72,97,730 രൂപയുടെ ഉൽപ്പന്നങ്ങൾ. ഏഴുമുതൽ ഒമ്പതുവരെ 74 ഗ്രാമതല സിഡിഎസുകളിലും 14 നഗരതല സിഡിഎസുകളിലും നടത്തിയ മേളകളിലാണ്‌ കച്ചവടം പൊടിപൊടിച്ചത്‌.  89 സ്ഥലങ്ങളിൽ നടന്ന മേളയിൽ 1399 സംരംഭക യൂണിറ്റുകളാണ്‌ പങ്കാളികളായത്‌.
പരമ്പരാഗത ഉൽപ്പന്നങ്ങൾക്കൊപ്പം വൻകിട കമ്പനികളെപോലും വെല്ലുവിളിക്കുന്ന തുണിത്തരങ്ങൾക്കും അടുക്കള സാമഗ്രികൾക്കും ആവശ്യക്കാർ ഏറെയായിരുന്നു. വിഷരഹിത പച്ചക്കറി, അച്ചാർ, സ്‌ക്വാഷ്‌, ജാം, ചക്കവരട്ടി, കൊണ്ടാട്ടം, ചിപ്‌സ്‌, ശർക്കരവരട്ടി, പായസം, പായസം മിക്‌സ്‌, പുട്ടുപൊടി, പത്തിരിപ്പൊടി, വിവിധതരം പാത്രം, കൈത്തറി വസ്‌ത്രം, ബാഗ്‌, കുട, ചെരിപ്പ്‌, സൗന്ദര്യവർധക വസ്‌തുക്കൾ, ക്ലീനിങ് ഉൽപ്പന്നം തുടങ്ങിയവയെല്ലാം ചൂടപ്പംപോലെയാണ്‌ വിറ്റഴിച്ചത്‌. വിലക്കുറവുണ്ടായിരുന്നതിനാൽ പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താനുമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top