24 October Thursday

പൊലീസുകാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച് കഞ്ചാവ് പ്രതി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
കോട്ടക്കൽ
കഞ്ചാവ്‌ കേസ് അന്വേഷിക്കാന്‍ കോട്ടക്കലിൽ എത്തിയ മണ്ണാർക്കാട് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ പ്രതിയുടെ ആക്രമണം. കൈക്ക്‌ കുത്തേറ്റ്‌ ഞരമ്പ് മുറിഞ്ഞതിനെത്തുടർന്ന് സിപിഒ കമറുദ്ദീനെ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി  കോട്ടക്കൽ ഇന്ത്യനൂർ വില്ലൂർ നമ്പൻകുന്നൻ മുഹമ്മദ് സുഹൈൽ (21) ആത്മഹത്യാ ഭീഷണിമുഴക്കി ഓടിരക്ഷപ്പെട്ടു. കോട്ടക്കല്‍ എസ്ഐ റിയാസ് ചാക്കിരിയുടെ നേതൃത്വത്തില്‍ അന്വേഷണമാരംഭിച്ചു.
പ്രധാന വാർത്തകൾ
 Top