07 October Friday

കേന്ദ്രസർക്കാർ ജനങ്ങളെ 
ഭിന്നിപ്പിക്കുന്നു: കെ കെ ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

 മലപ്പുറം

ഒരുഭാഗത്ത്‌ സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴും മറുഭാഗത്ത്‌ ജനങ്ങളെ തമ്മിലടിപ്പിച്ചും വിഘടിപ്പിച്ചും സംഘപരിവാർ അജന്‍ഡ നടപ്പാക്കാനാണ്‌ കേന്ദ്രസർക്കാർ ശ്രമമെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ പറഞ്ഞു. എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി മലപ്പുറത്ത്‌ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അവർ. വൈദേശികാധിപത്യത്തിനെതിരെ ലക്ഷങ്ങൾ ജീവൻ കൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യം അതേ അർഥത്തിൽ സാർഥകമായോയെന്ന് ചിന്തിക്കേണ്ട സമയമാണിത്‌. രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ സ്വഭാവത്തെ നശിപ്പിക്കാനുള്ള വർ​ഗീയ ധ്രുവീകരണ പ്രചാരണമാണ് കേന്ദ്ര സർക്കാരിന്റേത്‌.   ഹിന്ദുരാഷ്ട്രം അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പോരാട്ടം ശക്തപ്പെടുത്തണമെന്നും കെ കെ ശൈലജ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top