12 November Tuesday

നാലുകിലോ കഞ്ചാവ‌് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
മലപ്പുറം
നാലുകിലോ കഞ്ചാവുമായി യുവാവ‌് പിടിയിൽ. മൊറയൂർ എടപ്പറമ്പ് പള്ളിയാളിൽ സലീലിനെ (27)യാണ‌് കുന്നുമ്മൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ‌് പരിസരത്തുനിന്ന് എക‌്സൈസ് മലപ്പുറം റെയിഞ്ച്  ഇൻസ്പെക്ടർ ടി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ആന്ധ്രയിൽനിന്ന് തമിഴ്നാട് വഴി ബസിലായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ‍ഞായറാഴ്ച രാവിലെ 10നാണ‌് പാലക്കാട്ടുനിന്നുള്ള ബസിൽ മലപ്പുറത്തിറങ്ങിയത‌്. 
മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന‌് എക‌്സൈസ‌് ഇൻസ‌്പെക്ടർ പറഞ്ഞു. മലപ്പുറം ജുഡീഷൽ ഫാസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
പ്രിവന്റീവ് ഓഫീസർമാരായ  ജ്യോതിഷ് ചന്ദ്, വി കുഞ്ഞിമുഹമ്മദ്, ടി ബാബുരാജൻ, വി അരവിന്ദൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി കെ ഷംസുദ്ദീൻ, അച്യുതൻ, കൃഷ്ണൻ മരുതാടൻ, ടി കെ രാജേഷ്, എം റംശീദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വി ജിഷ, ധന്യ, സലീന, ഡ്രൈവർ വി ശശീന്ദ്രൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പ്രധാന വാർത്തകൾ
 Top