തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ആവേശത്തിമിർപ്പായിരുന്നു. സ്കൂൾ മീറ്റിനേക്കാൾ തിക്കുംതിരക്കും. സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച പ്രഥമ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റ് പങ്കാളിത്തംകൊണ്ടും പ്രകടന മികവുകൊണ്ടും ശ്രദ്ധേയം. 35 വയസ് മുതൽ അഞ്ച് വയസ് വീതം മുകളിലോട്ട് വിവിധ പ്രായ വിഭാഗങ്ങളിലാണ് മത്സരം.
പഴയ താരങ്ങളടക്കം മാറ്റുരച്ച മീറ്റിൽ വീറും വാശിയും നിറഞ്ഞു. ഇടക്കിടെ ഇടക്കിടെ പെയ്ത ചെറിയ മഴ താരങ്ങളെ ബാധിച്ചില്ല.
മത്സരത്തിൽ പങ്കെടുക്കാൻ വരുന്നവരിൽ പകുതിയോളം പേർ പഴയ പട്ടാളക്കാരും പൊലീസുകാരും കായിക അധ്യാപകരുമാണ്. കർഷകരും തൊഴിലാളികളും ബിസിനസുകാരും പൊതുപ്രവർത്തകരുമെല്ലാം മത്സരിക്കാനെത്തിയവരിൽ ഉൾപ്പെടുന്നു.
നേരത്തെ വിവിധ വ്യക്തികളും ഗ്രൂപ്പുകളുമാണ് മാസ്റ്റേഴ്സ് മീറ്റുകൾ നടത്തിയിരുന്നതെങ്കിൽ സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ നേരിട്ടു നടത്തുന്നുവെന്നതാണ് ഈ മീറ്റിന്റെ പ്രത്യേകത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..