03 July Sunday
എൽഡിഎഫ്‌ സർക്കാർ വാർഷികം

എല്ലാവർക്കും ഭൂമിയും *വീടും: മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022

തിരൂർ
ഭൂമിയില്ലാത്തവരെ അങ്ങോട്ട് അന്വേഷിച്ചുപോയി ഭൂമിയും വീടും നൽകാനാണ് സർക്കാർ ശ്രമമെന്നും ഇതിനായി പട്ടയ ഡാഷ് ബോർഡ് രൂപീകരിച്ച്‌ പ്രവർത്തിക്കുന്നുണ്ടെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
താനൂർ മണ്ഡലത്തിലെ ചെറിയമുണ്ടം പരന്നേക്കാട് കോളനിയിലെ 67 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ‘എന്റെ കേരളം’ പ്രദർശനമേളയിലായിരുന്നു ചടങ്ങ്‌.
‘എല്ലാവർക്കും ഭൂമി എല്ലാവർക്കും വീട്’ എന്നതാണ്‌ സർക്കാരിന്റെ മുദ്രാവാക്യം. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ്‌ ആദ്യ 100 ദിവസത്തിനുള്ളിൽ 2061 കുടുംബങ്ങൾക്കും 200 ദിവസത്തിനുള്ളിൽ 8075 കുടുംബങ്ങൾക്കും ഉൾപ്പെടെ 10136 കുടുംബങ്ങൾ ജില്ലയിൽ ഭൂമിയുടെ അവകാശികളായെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി അബ്ദുറഹ്‌മാൻ അധ്യക്ഷനായി.  കലക്ടർ വി ആർ പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ്‌ സി ഒ ശ്രീനിവാസൻ,  ചെറിയമുണ്ടം പഞ്ചായത്ത് അംഗം സുലൈമാൻ കോടനിയിൽ, ജില്ലാ വികസന കമീഷണർ പ്രേം കൃഷ്ണൻ, എഡിഎം എൻ എം മെഹറലി, ആർഡിഒ പി സുരേഷ്, എ സി രാധാകൃഷ്ണൻ, പി വി മൂസക്കുട്ടി ഹാജി, എൻ വി ഉണ്ണികൃഷ്ണൻ, അവറാൻ ഹാജി, ഉസ്മാൻ ഹാജി, ചന്ദ്രൻ കുടുക്കിലാത്ത്, സി കെ അബ്ദു എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top