29 February Saturday

എംഎസ്‌പി സ്‌കൂൾ ടീമിന് സ്വീകരണം

വെബ് ഡെസ്‌ക്‌Updated: Friday Jan 17, 2020

കൊട്‌ കൈ... റിലയൻസ് കപ്പ് അഖിലേന്ത്യാ ഫുട്‌ബോൾ മത്സര വിജയികളായ എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ ഫുട്ബോൾ ടീം അം​ഗങ്ങളെ മന്ത്രി കെ ടി ജലീൽ അഭിനന്ദിക്കുന്നു

മലപ്പുറം
റിലയൻസ് കപ്പ് അഖിലേന്ത്യാ ഫുട്‌ബോൾ ജേതാക്കളായ എംഎസ്‌പി ഹയർ സെക്കൻഡറി സ്‌കൂൾ ടീമിന് ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ സ്വീകരണം നൽകി. 
എംഎസ്‌പി കമ്യൂണിറ്റി ഹാളിൽ മന്ത്രി ഡോ. കെ ടി ജലീൽ ഉദ്ഘാടനംചെയ്തു. പി ഉബൈദുള്ള എംഎൽഎ അധ്യക്ഷനായി. 
ടീം അംഗങ്ങളെയും പരിശീലകരെയും മന്ത്രി വേദിയിൽ ആദരിച്ചു. നഗരസഭാ ചെയർപേഴ്‌സൺ സി എച്ച് ജമീല, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ ശ്രീകുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top