മലപ്പുറം
ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ മാർച്ച് നടത്തി. കോർപറേറ്റുകൾക്കായി നടത്തുന്ന തൊഴിലാളി ഉന്മൂലനത്തിനെതിരെ യുവശക്തിയെ അണിനിരത്തിയായിരുന്നു പ്രതിഷേധം. "അംബാനിക്ക് വേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു' എന്ന മുദ്രാവാക്യത്തിൽ ജില്ലാ കമ്മിറ്റി ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധം ഇരമ്പി. യൂത്ത് സെന്ററിൽനിന്നാരംഭിച്ച് നഗരം ചുറ്റിയെത്തിയ മാർച്ച് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം വി പി അനിൽ ഉദ്ഘാടനംചെയ്തു. ജില്ലാ ട്രഷറർ അഡ്വ. കെ മുഹമ്മദ് ഷെരീഫ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി മുനീർ, ഫസീല തരകത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി കെ മുബഷീർ സ്വാഗതവും പി ഷബീർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..