05 December Thursday

മന്ത്രവാദ ചികിത്സ: പണം തട്ടിയ "സിദ്ധൻ' അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019
പെരിന്തൽമണ്ണ
മന്ത്രവാദ ചികിത്സയിലൂടെ രോഗശാന്തി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ "സിദ്ധനെ' പെരിന്തൽമണ്ണയിലെ പ്രത്യേക പൊലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പൊന്നാനി വട്ടംകുളം കാലടിത്തറ സ്വദേശി മുല്ലൂസൻ വീട്ടിൽ അബ്ദുൽ കരീം എന്ന കരീം തങ്ങളെ (39)യാണ് പെരിന്തൽമണ്ണ ഡിവൈഎസ്പി രീഷ്മ രമേശൻ അറസ്റ്റ് ചെയ്തത്.
മന്ത്രവാദത്തിലൂടെ മാനസിക പ്രശ്നങ്ങളും മാറാരോഗങ്ങളും മാറ്റിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടുന്നത്. തുവ്വൂർ സ്വദേശിയുടെ പരാതിയിലാണ്‌ അറസ്റ്റ്‌. ഭാര്യയെ വീട്ടിൽ വച്ച് ദിവസങ്ങളോളം   മന്ത്രവാദത്തിന്റെ പേരിൽ ഭക്ഷണം നൽകാതെ ചികിത്സ നടത്തി അവശയാക്കിയതായി ജില്ലാ പൊലീസ് ചീഫിനാണ്‌ പരാതി നൽകിയത്‌. പ്രതി മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ പല സ്ഥലങ്ങളിലും താമസിച്ച് തട്ടിപ്പ് നടത്തിയതായി അറിയുന്നു. കരുവാരക്കുണ്ട് എസ്ഐ പി വിഷ്ണു, പ്രത്യേക അന്വേഷണ സംഘത്തിലെ സി പി മുരളീധരൻ, എൻ ടി കൃഷ്ണകുമാർ, എം മനോജ്, കെ എസ് ഉല്ലാസ്, ആസിഫ് അലി, സതീഷ് കുമാർ എന്നിവരാണ് അന്വേഷണം നടത്തുന്നത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top