08 December Wednesday

കരിപ്പൂരിൽ 1.871 കിലോ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

കരിപ്പൂരിൽ പിടികൂടിയ സ്വർണം

കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് വിഭാഗവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിൽ 1.871 കിലോ സ്വർണം പിടികൂടി. ദുബായിൽനിന്നെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി പി അജ്മലാണ് സ്വർണം ഒളിച്ചുകടത്തുന്നതിനിടെ പിടിയിലായത്. 79 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം. ഫ്ളൈ ദുബായി വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. പാന്റിൽ  പ്രത്യേക അറയുണ്ടാക്കിയാണ് സ്വർണം സൂക്ഷിച്ചത്. ഡെപ്യൂട്ടി കമീഷണർ ടി എ കിരൺ, സൂപ്രണ്ടുമാരായ സി പി സബീഷ്, എം ഉമാദേവി, സന്തോഷ് ജോൺ, ഇൻസ്പെക്ടർമാരായ എൻ രതീഷ്, കെ കെ പ്രിയ, അർജുൻകൃഷ്ണ, പോരുഷ് ഗോയൽ, വിരേന്ദ്ര പ്രതാപ്, ദിനേഷ് മിർദ എന്നിവരാണ് പരിശോധന നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top