28 November Sunday

റെയിൽവേ സ്‌റ്റേഷനിൽ 8 കിലോ 
കഞ്ചാവ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
തിരൂർ 
തിരൂർ റെയിൽ ഫ്ലാറ്റ്ഫോമിന്റെ തെക്ക അറ്റത്ത് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച എട്ടു കിലോ കഞ്ചാവ്‌ റെയിൽ സംരക്ഷണ സേനയും എക്സൈസും നടത്തിയ സംയുക്ത പരിശോധനയിൽ  പിടികൂടി.  തമിഴ്നാട്ടിൽനിന്ന്‌ ട്രെയിൻ വഴി മലപ്പുറത്തേക്ക്‌ വ്യാപകമായി കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന്‌ പരിശോധന കർശനമാക്കിയതിനിടെയാണ്‌ കഞ്ചാവ്‌ പിടിച്ചത്‌. രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ പരിശോധനയിൽ തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി സുമേഷ്‌, ആർപിഎഫ് എഎസ്ഐ ബി എസ് പ്രമോദ്, മുഹമ്മദ് അസ്ലം,  ദിലീപ് കുമാർ ഡി അബ്ബാസ്,  എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ വി കെ സൂരജ്, കെ മുഹമ്മദലി, എം രാകേഷ്, ധനേഷ് എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top