30 November Tuesday
ആദിവാസികളിൽനിന്ന്‌ നേരിട്ട്‌ ശേഖരിക്കും

വനവിഭവങ്ങൾക്ക്‌ വിപണിയൊരുക്കി കോട്ടക്കൽ ആര്യവൈദ്യശാല

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021
 
മലപ്പുറം
കാട്ടുവിഭവങ്ങൾ ശേഖരിച്ച്‌ ഉപജീവനം നടത്തുന്ന ആദിവാസികൾക്ക്‌ ആശ്വാസം പകർന്ന്‌ വനവിഭവങ്ങൾക്ക്‌ മികച്ച വിപണിയൊരുക്കി കോട്ടക്കൽ ആര്യവൈദ്യശാല. 
നിലമ്പൂരിലെ ആദിവാസികളിൽനിന്ന്‌ ഔഷധങ്ങളും വനവിഭവങ്ങളും നേരിട്ട്‌ ശേഖരിക്കുന്നതാണ്‌ പദ്ധതി.  ജന്‍ ശിക്ഷന്‍ സന്‍സ്ഥാന്‍ മലപ്പുറത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ഗോത്രാമൃത്' പദ്ധതിയിലൂടെയാണ് വനവിഭവശേഖരണവും പ്രവർത്തനങ്ങളും നടപ്പാക്കുന്നത്‌. പദ്ധതി ഭാഗമായി വനവിഭവ ശേഖരണത്തിന്‌ ആവശ്യമായ പരിശീലനം നൽകി.
വഴിയൊരുക്കി ‘ഗോത്രാമൃത്'
വനവിഭവങ്ങളുടെ പുനരുജ്ജീവനം, ശേഖരണം, സംസ്‌കരണം, പായ്ക്കിങ്, വിപണനം, വിദ്യാഭ്യാസ- ആരോഗ്യ - സാംസ്‌കാരിക മുന്നേറ്റം തുടങ്ങിയ സമഗ്ര പദ്ധതിയാണ് 'ഗോത്രാമൃത്'. ആദിവാസികളുടെ ഇടയില്‍ രൂപീകരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍വഴിയാണ് പദ്ധതി നടത്തിപ്പ്. 
പരിശീലനം ‘ചിരിയിൽ’ 
ചാലിയാർ പഞ്ചായത്തിലെ പാലക്കയം കാട്ടുനായ്ക്ക കോളനിയിലെ ‘ചിരി’ സ്വയം സഹായ സംഘത്തിലൂടെ പദ്ധതിയ്ക്ക്‌ ആവശ്യമായ പരിശീലനം നൽകുന്നത്‌. വനവിഭവങ്ങളുടെ ശേഖരണം, ശാസ്‌ത്രീയമായ സംസ്‌കരണം,  ഉപയോഗം  എന്നിവയിലാണ്‌ പരിശീലനം നൽകിയത്‌. കോട്ടക്കൽ ആര്യവൈദ്യശാലയിലായിരുന്നു പരിശീലനം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top