30 November Tuesday

593 പേര്‍ക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

 

മലപ്പുറം 
ജില്ലയിൽ വെള്ളിയാഴ്ച 593 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 6.96 ശതമാനമാണ്  രോഗ സ്ഥിരീകരണ  നിരക്ക്. 579 പേർക്ക് നേരിട്ടുള്ള സമ്പർക്കത്തിലൂടെയും 11 പേർക്ക് ഉറവിടമറിയാതെയുമാണ് രോഗം. മൂന്നുപേർ വിദേശത്തുനിന്നെത്തിയവരാണ്‌.  750 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിലെ രോഗമുക്തർ 5,51,296 ആയി. 30,693 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 7168 പേർ വിവിധ കേന്ദ്രങ്ങളിൽ ചികിത്സയിലുണ്ട്‌.
ജില്ലയിൽ ഇതുവരെ 38,53,405 ഡോസ് കോവിഡ് വാക്‌സിൻ വിതരണംചെയ്തു. ഇതിൽ 28,53,531 പേർക്ക് ഒരു ഡോസും 9,99,874 പേർക്ക് രണ്ട് ഡോസ് വാക്‌സിനുമാണ് നൽകിയത്. ഇനിയും വാക്‌സിൻ ലഭിക്കാൻ ബാക്കിയുള്ളവർ അതത് ആരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ, ആരോഗ്യപ്രവർത്തകർ എന്നിവരുമായി ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top