30 November Tuesday

ബാലസംഘം അംഗത്വ 
വിതരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Oct 16, 2021

ബാലസംഘം ജില്ലാതല മെമ്പർഷിപ്പ് വിതരണം സംസ്ഥാന ജോയിന്റ്‌ കൺവീനർ മീരാ ദർശക് ഉദ്ഘാടനംചെയ്യുന്നു

 

മലപ്പുറം
ബാലസംഘം അംഗത്വ വിതരണത്തിന്‌ ജില്ലയിൽ തുടക്കമായി. എടപ്പാൾ, അരീക്കോട്, എടക്കര ഏരിയാ കമ്മിറ്റികളിൽ ആദ്യദിനം  അംഗത്വ വിതരണം പൂർത്തിയായി.  എടപ്പാളിൽ ജില്ലാതല അംഗത്വ വിതരണം ബാലസംഘം സംസ്ഥാന ജോയിന്റ്‌ കൺവീനർ മീരാ ദർശക്  ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ അയിഷ ഷഹ്മ അധ്യക്ഷയായി. ഏരിയാ സെക്രട്ടറി രോഹിത്ത്, പ്രസിഡന്റ്‌ മന്യ സി മോഹൻ എന്നിവർ പൂർത്തീകരിച്ച അംഗത്വ രേഖകൾ ജില്ലാ പ്രസിഡന്റിന് കൈമാറി. 
ജില്ലാ കോ- ഓർഡിനേറ്റർ ഗോപി കുറ്റൂർ, ജില്ലാ ജോയിന്റ്‌ കൺവീനർ കെ മുസമ്മിൽ, സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി എം ബി മുസ്തഫ, ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ സൂരജ്, രോഹിത്ത് എന്നിവർ സംസാരിച്ചു.
വളാഞ്ചേരിയിൽ ജില്ലാ കൺവീനർ പി സതീശൻ, തിരൂരിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ അനഘ, താനൂരിൽ എക്സിക്യൂട്ടീവ് അംഗം കെ ശ്രീകാന്ത്, തിരൂരങ്ങാടിയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി ആദിയ സിലിയ, കൊണ്ടോട്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ മീനാറാണി, അരീക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം രാഘവൻ മാടമ്പത്ത്, വണ്ടൂരിലും മഞ്ചേരിയിലും  ജില്ലാ ജോയിന്റ്‌ സെക്രട്ടറി ഗോകുൽ ഏലംകുളം, മങ്കടയിൽ ജില്ലാ ജോയിന്റ്‌ കൺവീനർ കെ പ്രസീത, നിലമ്പൂരിൽ ബാസിം കടവത്ത്‌ എന്നിവർ ഏരിയാതല ഉദ്‌ഘാടനം നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top