15 November Friday

കരനെൽ കൃഷിയിലെ "വിജയ'ലക്ഷ്മി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

വിജയലക്ഷ്മി വീട്ടുമുറ്റത്തെ കരനെൽ കൃഷിയിടത്തിൽ

 

കാളികാവ്
വീട്ടിലെ ജോലിത്തിരക്കുകൾക്കിടെ സ്വന്തം വീട്ടുമുറ്റത്ത് കരനെൽ കൃഷിയിറക്കി ശ്രദ്ധേയമാവുകയാണ് ഒരു വീട്ടമ്മ.  കാളികാവ് ചാഴിയോടിൽ പ്രവാസിയായ വള്ളിയാമ്പിൽ സുരേഷ്ബാബുവിന്റെ ഭാര്യ വിജയലക്ഷ്മിയാണ് വീട്ടുമുറ്റത്ത് നെൽകൃഷിയിറക്കിയത്.  
ചെറുപ്പത്തിലേ നെൽകൃഷിയോടുള്ള താൽപ്പര്യംകൊണ്ടാണ്  പത്ത്‌ സെന്റോളം വരുന്ന വീട്ടുമുറ്റത്ത് കരനെൽ കൃഷിയിറക്കിയത്. ഉമ ഇനത്തിൽപ്പെട്ട വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. മരുമകൾ മനീഷയാണ് കൃഷിയിൽ സഹായത്തിനുള്ളത്. ഇത്തവണ നല്ല മഴ ലഭിച്ചതിനാൽ  മികച്ച വിളവ് ലഭിച്ചു.   ഭർത്താവിനെക്കൂടാതെ മക്കളായ വൈശാഖ്, ജിഷ്ണു, വൈഷ്ണവ് എന്നിവരും കൃഷിയിൽ  സഹായിക്കുകയും പ്രോത്‌സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും  വരുംവർഷങ്ങളിലും കരനെൽ കൃഷി വിപുലമാക്കാനാണ് പദ്ധതിയെന്നും വിജയലക്ഷ്മി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top