13 November Wednesday
കലിക്കറ്റ്‌ സർവകലാശാല മാഗസിൻ

മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ നീക്കണം: എസ്‌എഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019
 
മലപ്പുറം
കലിക്കറ്റ്‌ സർവകലാശാലാ  ഡിപ്പാർട്ട്‌മെന്റ്‌ സ്റ്റുഡന്റ്‌സ്‌ യൂണിയൻ (ഡിഎസ്‌യു) മാഗസിനിലെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഭാഗങ്ങൾ നീക്കണമെന്ന്‌ സർവകലാശാലാ അധികൃതരോട്‌ എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ്‌ ആവശ്യപ്പെട്ടു. 2018–-19 വർഷത്തെ  ‘പോസ്റ്റ്‌ ട്രൂത്ത്‌’ മാഗസിനിലാണ്‌  മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശമുള്ളതായി  പരാതി.  ഇത്തരം പരാമർശങ്ങൾ എസ്‌എഫ്‌ഐ നിലപാടുകൾക്ക്‌ വിരുദ്ധമാണ്‌. ഒരു മതത്തെയും മോശമായി ചിത്രീകരിക്കലോ അപകീർത്തിപ്പെടുത്തലോ  നയമല്ല.   മതനിരപേക്ഷത  ഉൾക്കൊണ്ട്‌ വർഗീയതക്കെതിരെയുള്ള   പ്രവർത്തനങ്ങളാണ്‌ കലാലയങ്ങളിലും  പൊതുയിടങ്ങളിലും എസ്‌എഫ്‌ഐ നടത്തിയിട്ടുള്ളത്‌. സംഭവവുമായി ബന്ധപ്പെടുത്തി എസ്‌എഫ്‌ഐയെ അപകീർത്തിപ്പെടുത്താനുള്ള  വർഗീയ സംഘടനകളുടെ  ശ്രമം വിദ്യാർഥി സമൂഹം തിരിച്ചറിയണം. ഇത്തരത്തിൽ വിവാദമുണ്ടാകാനുണ്ടായ സാഹചര്യം പരിശോധിക്കും. മാഗസിനുമായി  ബന്ധപ്പെട്ട്‌  പ്രവർത്തിച്ചവരോട്‌  വിശദീകരണം തേടിയിട്ടുണ്ട്‌. വിഷയം  സംഘടനാപരമായി അന്വേഷിച്ച്‌  വീഴ്‌ചവരുത്തിയവർക്കെതിരെ ഉചിതമായ നടപടിയെടുക്കുമെന്നും ജില്ലാ പ്രസിഡന്റ്‌ ഇ അഫ്‌സൽ, സെക്രട്ടറി കെ എ സെക്കീർ എന്നിവർ  പ്രസ്‌താവനയിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top