31 October Saturday

കള്ളക്കടത്ത്‌ സ്വർണം കൊള്ളയടിച്ച സംഘത്തിലെ പ്രധാനി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

ഷാനിദ്‌

 

കൊണ്ടോട്ടി
കരിപ്പൂർ വിമാനത്താവളംവഴി കള്ളക്കടത്ത്‌ സ്വർണവുമായി പോവുകയായിരുന്നയാളെ കൊള്ളയടിച്ച കവർച്ചാസംഘത്തിലെ മുഖ്യപ്രതി പിടിയിൽ. പന്തീരങ്കാവ് സ്വദേശി അച്ചിത്തൊടി പറമ്പ് ഷാനിദി (31)നെയാണ് കൊണ്ടോട്ടി സിഐ കെ ബിജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. കരിപ്പൂരിൽ വിമാനമിറങ്ങി കാറിൽ പോവുകയായിരുന്നയാളെ മുണ്ടക്കുളത്തുവച്ച്‌ കാറിടിച്ച് തടഞ്ഞ്‌ മർദിച്ച് രണ്ടരക്കിലോ സ്വർണം കവർന്ന സംഭവത്തിലാണ്‌ അറസ്‌റ്റ്‌.  ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം എട്ടായി. 
തന്റെ കൂട്ടാളികളെ പിടികൂടിയതറിഞ്ഞ് ഷാനിദ്‌  ചൈനയിലേക്ക് കടന്നു. ചൈനയിൽ കോവിഡ് വ്യാപനമുണ്ടായതോടെയാണ്‌ നാട്ടിലേക്ക്‌ തിരിച്ചെത്തിയത്‌. സ്വർണം വില്‍പ്പന നടത്തിയ ചിലർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ചെയ്തു. 
മലപ്പുറം ഡിവൈഎസ്‌പി ഹരിദാസൻ, കൊണ്ടോട്ടി സിഐ കെ ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top