24 October Thursday

എട്ട്‌ മിനിറ്റിൽ ഷബീബ് അകത്താക്കി... 12 പൊറോട്ട!

സ്വന്തം ലേഖകൻUpdated: Monday Sep 16, 2019

ഓണാഘോഷത്തിന്റെ ഭാ​ഗമായി ചെമ്മങ്കടവിൽ പാസ്ക് ക്ലബ് സംഘടിപ്പിച്ച തീറ്റ മത്സരത്തിൽ വിജയിച്ചവരുടെ ആഹ്ളാദം

 

മലപ്പുറം
തീറ്റയോട് തീറ്റ. കാണികളുടെ അണപൊട്ടിയ ആവേശത്തിലും ഷബീബ് നിർത്തിയില്ല പൊറോട്ട തീറ്റ, തിന്നുതീർത്തു എല്ലാം....  ഒന്നല്ല....രണ്ടല്ല....12 എണ്ണം. രണ്ട് ക്ലാസ് വെള്ളംമാത്രം കുടിച്ച് എട്ട് മിനിറ്റിനുള്ളിൽ.   സംഘാടകരുടെപോലും കണ്ണ് തള്ളിപ്പോയ മത്സരത്തിൽ കുട്ടശേരി ഷബീബ് തന്നെ തീറ്റരാജാവായി. സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിൽ പാസ്കോ ക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തിലെ തീറ്റമത്സരം മത്സരാർഥികളുടെ വാശിയിൽ ആവേശോജ്വലമായിരുന്നു. എട്ടോളം പേരായിരുന്നു മത്സരത്തിനെത്തിയത്‌. എട്ടെണ്ണം തിന്ന എം കെ നൗഷാദാണ് രണ്ടാം സ്ഥാനത്ത്‌.  വടംവലി, സൈക്കിൾ സ്ലോ, ഉറിയടി എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വാർഡ് കൗൺസിലർമാരായ കെ പി സലീന, ബുഷ്റ തറയിൽ എന്നിവർ മത്സരങ്ങൾ ഉദ്ഘാടനംചെയ്തു.
പ്രധാന വാർത്തകൾ
 Top