24 October Thursday

88 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2019

 

പാലക്കാട് 
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ 88 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശികളായ രണ്ടുപേർ റെയിൽവേ പൊലീസിന്റെ  പിടിയിൽ. വേങ്ങര താഴെ അങ്ങാടി അമ്പലവൻകുന്ന് അബ്ദുൾ അസീസ് (29), അഞ്ചുപറമ്പ് മണിത്തൊടി വീട്ടിൽ മുഹമ്മദ് റഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്‌ച പകൽ ചെന്നൈ --- മംഗലാപുരം എക്സ്പ്രസിൽ നടത്തിയ ഓണക്കാല  പരിശോധനക്കിടയിലാണ്‌  പിടിയിലാവുന്നത്. 
ചെന്നൈയിൽനിന്ന് പരപ്പനങ്ങാടിയിലേക്കായിരുന്നു പണം കൊണ്ടുപോവുന്നതെന്ന് പ്രതികൾ സമ്മതിച്ചു. ഇവർ ചെന്നൈയിൽനിന്ന് ജനറൽ കംപാർട്ട്മെന്റിൽ കയറി പാലക്കാടെത്തി സീറ്റിനായി എസ്ടു കോച്ചിൽ കയറി. സംശയം തോന്നി റെയിൽവേ പൊലീസ് പരിശോധിച്ചപ്പോൾ ഇരുബാഗുകളിൽ 44 ലക്ഷം രൂപവീതം സൂക്ഷിച്ച നിലയിലായിരുന്നു. എസ്‌ഐമാരായ രമേഷ്‌ കുമാർ, എം സുനിൽ, സീനിയർ സിപിഒ ജോസഫ്, സിപിഒമാരായ സിറാജുദീൻ, ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
പ്രധാന വാർത്തകൾ
 Top