22 August Thursday

വിജിക്ക‌് വീടൊരുക്കാൻ ‘നയാപൈസ’

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019
മലപ്പുറം
വിജിക്ക‌് വീടൊരുക്കാൻ ‘നയാപൈസ’ നാടകം അവതരിപ്പിച്ച‌് വിങ്‌സ് കേരള പ്രവർത്തകർ. തിങ്കളാഴ്ച വൈകിട്ട് ആറിന് മലപ്പുറം ടൗൺഹാളിലാണ‌് കോഴിക്കോട് നവചേതന നാടകം അരങ്ങിലെത്തിച്ചത‌്. 
  ബിബിസി തെരഞ്ഞെടുത്ത 100 ധീര വനിതകളിലൊരാളാണ‌് കോഴിക്കോട്ടുകാരിയായ വിജി പെൺകൂട്ട‌്. 
മൂത്രപ്പുരസമരം, ഇരിപ്പുസമരം എന്നിവയിലൂടെ സമൂഹത്തിന്റെ താഴെത്തട്ടിൽ ജോലിചെയ്യുന്ന സ്ത്രീകളുടെ പ്രശ്‌നം പുറത്തുകൊണ്ടുവന്നയാളാണ‌് വിജി. അവർ വാടക വീട്ടിലാണ് താമസിക്കുന്നത്. ആ അവസ്ഥയറിഞ്ഞാണ‌് വിങ്‌സ് കേരള പ്രവർത്തകർ വീടൊരുക്കാനുള്ള ദൗത്യം ഏറ്റെടുത്തത്.
പ്രധാന വാർത്തകൾ
 Top