20 July Saturday

ക്വിസ്‌ മത്സര വിജയികൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

ഇ എം എസ് ദേശീയ സെമിനാറിന്റെ ഭാഗമായി നടന്ന ക്വിസ് മത്സരം ടി കെ ഹംസ ഉദ്ഘാടനംചെയ്യുന്നു

കൊണ്ടോട്ടി
ഇ എം എസ് ദേശീയ സെമിനാറിന്റെ ഭാഗമായി കൊണ്ടോട്ടിയിൽ നടന്ന ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പുളിക്കൽ എഎംഎം ഹയർ സെക്കൻഡറി സ്കൂളിലെ ഫന്ന വി നിഷാദ് ഒന്നാംസ്ഥാനം നേടി. ചീക്കോട് കെകെഎം ഹയർ സെക്കൻഡറി സ്കൂളിലെ അർജുൻ ആർ വാര്യർക്കാണ് രണ്ടാംസ്ഥാനം. യുപി വിഭാഗത്തിൽ കൊണ്ടോട്ടി ജിഎംയുപി സ്കൂളിലെ സാഹിൽ എണസ്റ്റ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സിയു ക്യാമ്പസ് ഗവ. ഹയർ സെക്കഡറി സ്കൂളിലെ അയാൻ സൗഗത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗം ഉപന്യാസ മത്സരത്തിൽ ചീക്കോട് കെകെഎം ഹയർ സെക്കന്‍ഡറി സ്‌കൂളിലെ അർജുൻ ആർ വാര്യർക്കാണ് ഒന്നാം സ്ഥാനം. യുപി വിഭാഗം ഉപന്യാസ മത്സരത്തിൽ കൊണ്ടോട്ടി ജിഎംയുപി സ്കൂളിലെ കെ പി വർഷ  രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മത്സരം വൈദ്യർ അക്കാദമി ചെയർമാൻ ടി കെ ഹംസ ഉദ്ഘാടനംചെയ്തു. അഡ്വ. സി ബാബു അധ്യക്ഷനായി. വൈദ്യർ അക്കാദമി സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, അമീന കുമാരി, രാജേഷ് മോൻജി എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top