18 July Thursday

ജില്ലയിൽ അഞ്ച‌് വാർഡുകളിൽ 27ന‌് ഉപതെരഞ്ഞെടുപ്പ‌്

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
മലപ്പുറം
ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ അഞ്ച‌് വാർഡുകളിൽ 27ന‌് ഉപതെരഞ്ഞെടുപ്പ‌് നടക്കും. ആനക്കയം പഞ്ചായത്ത് പത്താം വാർഡ് നരിയാട്ടുപ്പാറ, മംഗലം പഞ്ചായത്ത് 16ാം വാർഡ‌് കൂട്ടായി, ആലിപ്പറമ്പ് പഞ്ചായത്ത് എട്ടാം വാർഡ് വട്ടപറമ്പ്, ഊർങ്ങാട്ടിരി പഞ്ചായത്ത് 18ാം വാർഡ‌്  കളപ്പാറ, പരപ്പനങ്ങാടി നഗരസഭയിലെ ഏഴാം വാർഡ‌് കീഴ്ചിറ എന്നിവിടങ്ങളിലാണ‌് ഉപതെരഞ്ഞെടുപ്പ‌്.  
ആനക്കയം പഞ്ചായത്ത് നരിയാട്ടുപ്പാറ വാർഡംഗം മുസ്ലിംലീഗിലെ സി പി അബ്ദുറഹിമാൻ രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ്. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പുഴക്കൽ ഇസ്മായിലും യുഡിഎഫ് സ്ഥാനാർഥി മുസ്ലിംലീഗിലെ വി പി ഹനീഫയുമാണ‌് മത്സര രംഗത്തുള്ളത‌്. 23 അംഗ ഭരണസമിതിയിൽ നിലവിലെ കക്ഷിനില യുഡിഎഫ‌് –- 17, എൽഡിഎഫ‌്–- 5.   
മംഗലം പഞ്ചായത്ത് കൂട്ടായി വാർഡ് അംഗമായിരുന്ന മുസ്ലിംലീഗിലെ അൽത്താഫ് ഹുസൈൻ രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ‌്. ലീഗിന്റെ വിഭാഗീയതയിൽ മനംമടുത്താണ് അൽത്താഫ് ഹുസൈന്റെ രാജി. എൽഡിഎഫിലെ നാസർ കല്ലിങ്ങലകത്ത്, യുഡിഎഫ‌ിലെ  സി എം ടി സീതി എന്നിവരാണ‌് മത്സര രംഗത്ത‌്. 20 അംഗ പഞ്ചായത്തിൽ യുഡിഎഫ് –-10, എൽഡിഎഫ് –-9 ആണ് കക്ഷിനില. ഉപതെരഞ്ഞെടുപ്പ‌് ഫലം നിർണായകമാകും.  
ഊർങ്ങാട്ടിരി പഞ്ചായത്ത് കളപ്പാറ വാർഡ‌് അംഗം എൽഡിഎഫിലെ റുഖിയ കോഴിശേരി സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന‌്- രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ‌്.  എൽഡിഎഫിലെ പി ഷഹർബാൻ യുഡിഎഫിലെ  കെ ടി സുബൈദ എന്നിവരാണ‌് മത്സര രംഗത്ത്. 22 അംഗ ഭരണസമിതിയിൽ നിലവിലെ കക്ഷിനില എൽഡിഎഫ‌്–- 13, യുഡിഎഫ‌്–- 8. 
എൽഡിഎഫ് –-ജനകീയ വികസന മുന്നണി കൗൺസിലർ ഷീബ പോതൂക്കരയുടെ നിര്യാണത്തെ തുടർന്നാണ് പരപ്പനങ്ങാടി നഗരസഭയിലെ  കീഴ്ചിറയിൽ ഉപ തെരഞ്ഞെടുപ്പ്. എൽഡിഎഫ് –-ജനകീയ വികസന മുന്നണി സ്ഥാനാർഥിയായി ശ്യാമള വേപ്പല്ലൂർ, യുഡിഎഫിലെ മണ്ണാരക്കൽ വനജ, ബിജെപിയിലെ എം ശൈലജ എന്നിവരാണ‌് മത്സര രംഗത്ത‌്. 45 അംഗ ഭരണസമിതിയിൽ നിലവിലെ കക്ഷിനില യുഡിഎഫ‌്–- 25, എൽഡിഎഫ‌്–- 15, ബിജെപി–- 4. 
ആലിപ്പറമ്പ് പഞ്ചായത്ത്  വട്ടപ്പറമ്പിൽ  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലീഗ് വിമതനായി മത്സരിച്ച‌് വിജയിച്ച അബ്ദുൽ ലത്തീഫ് രാജിവച്ച ഒഴിവിലാണ‌് തെരഞ്ഞെടുപ്പ‌്. ഇദ്ദേഹം വീണ്ടും മുസ്ലിംലീഗിൽ ചേക്കേറിയതോടെയാണ‌് അംഗത്വം രാജിവച്ചത‌്. എൽഡിഎഫിലെ പി  വി മജീദ്, യുഡിഎഫിലെ ടി ഹൈദരലി എന്നിവരാണ‌് മത്സര രംഗത്ത‌്. 21 അംഗ ഭരണസമിതിയിൽ  നിലവിലെ കക്ഷിനില എൽഡിഎഫ്– 9, യുഡിഎഫ് –- 11.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top