16 July Tuesday

മൂന്ന് മിനുട്ട്; നാവിൻതുമ്പിൽ 543 ലോക‌്സഭാ മണ്ഡലങ്ങൾ

സ്വന്തം ലേഖകൻUpdated: Thursday May 16, 2019

സ‌്പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ ചേംബറിൽ റിജേഷിന്റെ പ്രകടനം

 

പൊന്നാനി 
മൂന്ന് മിനുട്ടുകൊണ്ട് രാജ്യത്തെ 543 ലോക‌്സഭാ മണ്ഡലങ്ങളുടെ പേരുകൾ പറഞ്ഞ‌് റിജേഷ‌്. അക്ഷരക്രമത്തിൽ ആന്ധ്രപ്രദേശിൽ തുടങ്ങി  29 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലോക‌്സഭാ മണ്ഡലങ്ങളുടെ പേരുകൾ ക്രമംതെറ്റാതെ പറഞ്ഞുതീർത്തപ്പോൾ സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണനുൾപ്പെടെയുള്ളവർ അഭിനന്ദിച്ചു. പൊന്നാനി പള്ളപ്രം സ്വദേശിയാണ‌് റിജേഷ‌്. നിയമസഭാ സെക്രട്ടറിയറ്റിലായിരുന്നു സ‌്പീക്കറുടെയും മാധ്യമപ്രവർത്തകരുടെയും മുന്നിൽ വിസ‌്മയപ്രകടനം. 
 റിജേഷിന്റെ പ്രത്യേക കഴിവിനെക്കുറിച്ചറിഞ്ഞ സ‌്പീക്കർ തിരുവനന്തപുരത്തേക്ക‌് വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ നടൻ  മോഹൻലാലിന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾമുതൽ ആദിവരെയുള്ള  മുഴുവൻ സിനിമകളുടെയും പേരും റിലീസ് ചെയ്ത വർഷവും മോഹൻലാലിന്റെ മുന്നിൽ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളുടെ പേരുകൾ പറഞ്ഞും ശ്രദ്ധേയനായി. സ‌്പീക്കറുടെ അഭിനന്ദനത്തെ വലിയ അംഗീകാരമായി കാണുന്നുവെന്ന‌് റിജേഷ‌് പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top