26 March Tuesday

ആര്‍ കെ മലയത്തിന്റെ "മൈന്‍ഡ് ഡിസൈന്‍' ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019
മലപ്പുറം
പരീക്ഷയെ നേരിടാനൊരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസമേകാന്‍ ദേശാഭിമാനി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഇന്ത്യയിലെ സീനിയര്‍ മജീഷ്യനും ഹിപ്‌നോട്ടിസ്റ്റുമായ ആര്‍ കെ മലയത്തിന്റെ ശാസ്ത്രീയ മനഃശാസ്ത്ര പരിപാടിയായ "മൈന്‍ഡ് ഡിസൈന്‍ ട്രെയിനിങ് പ്രോഗ്രാം' ശനിയാഴ്ച രാവിലെ ഒമ്പതുമുതല്‍ പകല്‍ ഒന്നുവരെ കോട്ടക്കല്‍ ഗവ. രാജാസ് എച്ച്എസ്എസ് ഓഡിറ്റോറിയത്തില്‍ നടക്കും. 
 മഞ്ചേരി ട്രാഫിക് എസ്‌ഐയും പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജോ.  സെക്രട്ടറിയുമായ പൗലോസ് കുട്ടൻപുഴ മൈന്‍ഡ് ഡിസൈന്‍  ഉദ്ഘാടനംചെയ്യും. ദേശാഭിമാനി മലപ്പുറം യൂണിറ്റ് മാനേജർ  ആർ പ്രസാദ് അധ്യക്ഷനാകും.  ആർ കെ മലയത്ത് വിഷയാവതരണം നടത്തും.  സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് സംസാരിക്കും. ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്റർ കെ സി രാജഗോപാലൻ സ്വാഗതം പറയും.
പ്രധാന വാർത്തകൾ
 Top