28 February Sunday

കോവിഡ് 478 പേര്‍ക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

മലപ്പുറം

ജില്ലയിൽ വെള്ളിയാഴ്‌ച 699 പേർ കോവിഡ് 19 രോഗമുക്തരായി. ഇതോടെ ജില്ലയിൽ കോവിഡ് മുക്തരായവരുടെ എണ്ണം 92,957 ആയി. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളുൾപ്പെടെ 478 പേർക്കാണ് രോഗബാധയുണ്ടായത്. 461 പേർക്ക് നേരിട്ടും 12 പേർക്ക് ഉറവിടമറിയാതെയുമാണ് വൈറസ്ബാധയുണ്ടായത്.  നിലവിൽ 20,860 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 4563 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 316 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ 157 പേരും 146 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവർ വീടുകളിലും മറ്റുമായി നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതുവരെ 507 പേരാണ് കോവിഡ് ബാധിതരായി ജില്ലയിൽ മരണമടഞ്ഞത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top