28 February Sunday
ബജറ്റിൽ മലപ്പുറത്തിന്‌ നേട്ടമേറെ

ഇനിയും മുന്നോട്ട്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

മലപ്പുറം

ജില്ലയുടെ കുതിപ്പിന്‌ ഊർജമേറ്റി  എൽഡിഎഫ്‌ സർക്കാരിന്റെ അഞ്ചാം ബജറ്റ്‌. പ്രവാസികളും മത്സ്യത്തൊഴിലാളികളും ഏറെയുള്ള മലപ്പുറത്തിന്‌ സന്തോഷം പകരുന്ന പദ്ധതികൾ നിരവധി. നിലവിലെ വികസന പദ്ധതികള്‍ വേഗത്തിലാക്കാനും പൂ‍ർ‍ത്തീകരിക്കാനും ബജറ്റ് ഊന്നൽ നൽകുന്നു.

■ മഞ്ചേരി മെഡിക്കൽ കോളേജിൽ
നേഴ്സിങ്‌ കോളേജ്‌

■- പൊന്നാനിയിൽ ഹൗറ മോഡൽ പാലം

■ കോട്ടക്കൽ ആയുർവേദ സ്റ്റഡീസ് 
ആൻഡ്‌ റിസർച്ച് സൊസൈറ്റിക്ക് 
അഞ്ച്‌ കോടി

■ -ചമ്രവട്ടം ജലസേചന പദ്ധതി പൂർത്തീകരണത്തിന് അധികമായി നാല്‌ കോടി

■ കലിക്കറ്റ്‌, മലയാള സർവകലാശാലകൾക്ക്‌ പ്രത്യേകം ഫണ്ട്‌

■ ചുങ്കത്തറ, എടക്കര, പോത്തുകല്ല്‌, 
വഴിക്കടവ് സമഗ്ര കുടിവെള്ള പദ്ധതി

 

പറന്നിറങ്ങുന്നു കരുതൽ

  പ്രവാസികളേറെയുള്ള മലപ്പുറത്തിന്‌ ബജറ്റിൽ കരുതൽസ്‌പർശം.  നാട്ടിലേക്ക്‌ മടങ്ങുന്നവരുടെ നൈപുണ്യവും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താൻ കഴിയുന്ന പദ്ധതികൾക്കാണ്‌  ഊന്നൽ. ജോലി നഷ്ടപ്പെട്ട്‌ തിരിച്ചുവരുന്നവരെ സംരക്ഷിക്കുമെന്ന പ്രഖ്യാപനം പ്രവാസികൾക്ക്‌ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.  ജൂലൈയിൽ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവാസി ഓൺലൈൻ സംഗമം സംഘടിപ്പിക്കും. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക്‌ 100 കോടി രൂപയും സമാശ്വാസ പ്രവർത്തനങ്ങൾക്ക്‌ 30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്‌.

ആരോഗ്യമേഖലക്ക്‌ 
കരുത്ത്‌

മഞ്ചേരി മെഡിക്കൽ കോളേജിൽ നേഴ്‌സിങ്‌ കോളേജ്‌  ആരംഭിക്കാനുള്ള തീരുമാനം ആരോഗ്യമേഖലക്ക്‌ കൂടുതൽ കരുത്താകും. ദീർഘകാല ആവശ്യമാണ്‌ യാഥാർഥ്യമാകുന്നത്‌.  നേഴ്സിങ്‌ പാസായവർക്ക് വിദേശഭാഷാ പ്രാവീണ്യത്തിലടക്കം ഫിനിഷിങ്‌ കോഴ്സുകൾ വിപുലപ്പെടുത്തും. വിദേശ ആശുപത്രികളുമായി ഇക്കാര്യത്തിൽ സഹകരിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top