17 February Sunday

കുട്ടികളല്ലേ, കളികാണാൻ ഇള‌വ‌് നൽകാം

സ്വന്തം ലേഖകൻUpdated: Wednesday Jan 16, 2019
 
മലപ്പുറം
ഫുട്ബോൾമേളകളിൽ കുട്ടികൾക്ക് പ്രത്യേക ഇളവുനൽകാൻ ശ്രദ്ധിക്കണമെന്ന അഭ്യർഥനയുമായി ചൈൽഡ‌്‌ലൈൻ. പത്തുവയസുവരെയുള്ള കുട്ടികൾക്ക് സൗജന്യപ്രവേശനം,  ഹൈസ‌്കൂൾവരെയുള്ള വിദ്യാർഥികൾക്ക് സൗജന്യമോ  ഇളവുകളോടുകൂടിയ ടിക്കറ്റ് നിരക്ക‌് എന്നിവ ഏർപ്പെടുത്തണം. മാസങ്ങളോളംനീളുന്ന ഫുട്ബോൾ മേളകൾ  രക്ഷിതാക്കൾക്ക്  സാമ്പത്തിക പ്രയാസമുണ്ടാക്കുന്നു. അത‌്  ഇത്തരം മേളകളിൽനിന്ന‌് കുട്ടികളെ അകറ്റുന്നതായും  അവസരം നിഷേധിക്കുന്നതായും പരാതിയുയർന്നു. ഈ സാഹചര്യത്തിലാണ‌് ചൈൽഡ‌്‌ലൈൻ നിർദേശം. 
   കുട്ടികളിൽ കായികവിനോദം പ്രോത്സാഹിപ്പിക്കുക, ലഹരിയുടെയും വെർച്വൽ ​ഗെയിമുകളുടെയും ലോകത്തുനിന്ന് അവരെ കായികലോകത്തേക്ക് തിരികെ കൊണ്ടുവരിക, പ്രൊഫഷണൽ ഫുട്ബോളിനെ വളർത്തുക എന്നീ  ലക്ഷ്യങ്ങളോടെ 
മലപ്പുറം ചൈൽഡ്‌ലൈനും  മൗലാനാ  അക്കാദമിയും സംയുക്തമായി അണ്ടർ–-16 ഫുട്ബോൾ  ചാമ്പ്യൻഷിപ്പ‌് സംഘടിപ്പിക്കും. തീരദേശ മേഖലകളിൽനിന്നുള്ള 16 ടീം പങ്കെടുക്കുന്ന മത്സരം 25-ന‌്  തുടങ്ങും.  ഫോൺ:  9544177179.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top