05 December Thursday

ഐഡിയലിന്റെ തേരോട്ടം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

ശ്രീലക്ഷ്മി (സീനിയർ പോൾവാൾട്ട്, എൻഎൻഎംഎച്ച്എസ്എസ് ചേലേമ്പ്ര)

 തേഞ്ഞിപ്പലം

ട്രാക്കിലും ഫീൽഡിലും കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസിന്റെ തേരോട്ടമായിരുന്നു മേളയിൽ. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ്‌ ഇത്തവണയും ജില്ലയുടെ കായികകിരീടം ചൂടിയത്‌. 28 സ്വർണവും 19 വെള്ളിയും അഞ്ച്‌ വെങ്കലവുമടക്കം 201.5 പോയിന്റാണ്‌ ഐഡിയൽ നേടിയത്‌. 
12 സ്വർണവും മൂന്ന്‌ വെള്ളിയും ആറ്‌ വെങ്കലവുമായി 70 പോയിന്റോടെ പരിയാപുരം സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസ്‌ രണ്ടാം സ്ഥാനത്തെത്തി. ആലത്തിയൂർ കെഎച്ച്‌എംഎച്ച്‌എസ്‌ (25.5), പരപ്പൂർ ഐയുഎച്ച്‌എസ്‌എസ്‌ (25) എന്നിവർ മൂന്ന്‌, നാല്‌ സ്ഥാനങ്ങളിലുണ്ട്‌. 
തുടർച്ചയായ 13ാം തവണയാണ്‌ ഐഡിയൽ സ്‌കൂൾ ജില്ലാ ചാമ്പ്യന്മാരാകുന്നത്‌. കഴിഞ്ഞ വർഷം 135 പോയിന്റ്‌ നേടിയാണ്‌ കിരീടം നേടിയതെങ്കിൽ ഇത്തവണ പോയിന്റ്‌ ഗണ്യമായി വർധിപ്പിക്കാനായത്‌ സംസ്ഥാന മേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്‌. 
കായികവിഭാഗം മേധാവി ഷാഫി അമ്മായത്ത്‌, നതീഷ്‌ ചാക്കോ, തസ്‌നി ഷരീഫ്‌ എന്നിവരടക്കം എട്ടോളം കായിക അധ്യാപകരാണ്‌ സ്‌കൂളിലെ പരിശീലകർ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top