തേഞ്ഞിപ്പലം
ആദ്യമായി മേളക്കെത്തിയ ജോസ്മരിയക്ക് ഈ മെഡൽ നേട്ടം ഏറെ മധുരമുള്ളതാണ്.
കായികാധ്യാപികകൂടിയായ അമ്മയെ സാക്ഷിയാക്കിയാണ് സബ് ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണ നേട്ടത്തിലേക്ക് ഈ കൊച്ചുമിടുക്കി ഓടിക്കയറിയത്.
മങ്കട ബിആർസിയിലെ കായികാധ്യാപികയായ അമ്മ ഷൈലയും മേളയുടെ സംഘാടകയാണ്. അത്ലറ്റിക്സ് മത്സരങ്ങളുടെ ഫിനിഷിങ് പോയിന്റിലായിരുന്നു ചുമതല. മകളുടെ മത്സരം ശ്വാസമടക്കിപ്പിടിച്ചാണ് ഷൈല കണ്ടത്. വിജയത്തിന് സ്വർണത്തിളക്കം കിട്ടിയതോടെ സന്തോഷം അടക്കാനായില്ല.
മകളെ കെട്ടിപ്പിടിച്ച് നൽകി ഒരു സ്നേഹചുംബനം, പരിയാപുരം ഫാത്തിമ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ജോസ്മരിയ ജോഷി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..