02 July Thursday

ഷബീഹും പ്രഭാവതിയും വേഗപ്പറവകൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
തേഞ്ഞിപ്പലം
ട്രാക്കിൽ മിന്നൽപ്പിണറായി പി എസ്‌ പ്രഭാവതിയും സി മുഹമ്മദ്‌ ഷബീഹും. സീനിയർ വിഭാഗം 100 മീറ്ററിൽ സ്വർണംനേടിയാണ്‌ കടശേരി ഐഡിയൽ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിലെ പി എസ്‌ പ്രഭാവതിയും (12.52 സെക്കൻഡ്‌) പരിയാപുരം സെന്റ്‌ മേരീസ്‌ എച്ച്‌എസ്‌എസിലെ സി മുഹമ്മദ്‌ ഷബീഹും (11.23 സെക്കൻഡ്‌) മീറ്റിലെ വേഗമേറിയ താരങ്ങളായത്‌. 
കഴിഞ്ഞ വർഷം സംസ്ഥാന സ്‌കൂൾ കായികമേളയിൽ ലോങ്‌ ജമ്പിൽ സ്വർണവും 100 മീറ്ററിൽ വെള്ളിയും ട്രിപ്പിൾ ജമ്പിൽ വെങ്കലവും പ്രഭാവതി നേടിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിൽ ലോങ്‌ ജമ്പിൽ വെള്ളിയും സ്വന്തമാക്കി. നദീഷ്‌ ചക്കോയാണ്‌ പരിശീലകൻ. 
മുഹമ്മദ്‌ ഷബീഹിന്റെ ജില്ലാ സ്‌കൂൾ കായികമേളയിലെ ആദ്യ സ്വർണമാണ്‌. സ്‌കൂളിലെ കായികാധ്യാപകൻ കെ എസ്‌ സിബിയാണ്‌ പരിശീലകൻ.
പെൺകുട്ടികളുടെ വിഭാഗത്തിൽ കടശേരി ഐഡിയൽ സ്‌കൂളിലെ എം ഐശ്വര്യ (12.95  സെ.) വെള്ളിയും പി ഐഷ നിദ (13.84 സെ.) വെങ്കലവും നേടി. ആൺകുട്ടികളിൽ തവനൂർ കെഎം ജിവിഎച്ച്‌എസ്‌എസിലെ എം മുഹമ്മദ്‌ ഹിഷാം (11.31 സെ.) വെള്ളി സ്വന്തമാക്കി. 
തിരൂർ ജിബിഎച്ച്എസ്‌എസിലെ സി ഫയറൂസ്‌ (11.38 സെ.) വെങ്കലം നേടി.
ജൂനിയർ വിഭാഗത്തിൽ പെരിന്തൽമണ്ണ പ്രസന്റേഷൻ എച്ച്‌എസ്‌എസിലെ കെ ആർദ്രയും (12.66 സെ.) താനൂർ ഡിജിഎച്ച്‌എസ്‌എസിലെ വി മുഹമ്മദ്‌ ഹനാനും (11.2 സെ.) സ്വർണം നേടി. 
സബ്‌ ജൂനിയർ പെൺകുട്ടികളിൽ തിരൂർ ടിഐസിഎച്ച്‌എസിലെ എ ഹന (13.73 സെ.) സ്വർണം നേടി. സബ്‌ ജൂനിയർ ആൺകുട്ടികളിൽ കൊണ്ടോട്ടി ജിവിഎച്ച്‌എസ്‌എസിലെ മുഹമ്മദ്‌ അദിനാൻ (12.12 സെ.) വേഗക്കാരനായി. 
 
പ്രധാന വാർത്തകൾ
 Top