05 December Thursday

ഭോലാറാം അരങ്ങിലേക്ക്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
കണ്ണൂർ
സംഘചേതനയുടെ ഇരുപത്തിനാലാമത് നാടകം ‘ഭോലാറാം’ 17ന് അരങ്ങിലെത്തും. കെഎസ്‌കെടിയു മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ വണ്ടൂർ തിരുവാലിയിലാണ് ആദ്യ പ്രദർശനം.  ടി പത്മനാഭന്റെ ‘ഭോലാറാം’ ചെറുകഥയാണ്‌ നാടകമാക്കിയത്‌.  സുരേഷ്ബാബു ശ്രീസ്ഥയുടേതാണ്‌ രചന.  സംവിധാനം മനോജ് നാരായണൻ.  നന്ദിപ്രകാശ്, സുജാത മേലടുക്കം, ജയദേവൻ മണക്കാട്, ശ്രീധരൻ കാങ്കോൽ, സുജിന മേമുണ്ട, അർജുൻ കല്യാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലകൃഷ്ണൻ ചുഴലി, വിശ്വൻ മുണ്ടേരി, റോബർട്ട് ലിയോ, രാജീവൻ, ബാബു, പ്രദീപ് അരോളി എന്നിവർ അണിയറയിൽ പ്രവർത്തിക്കുന്നു. സംഗീതം–- ഉദയകുമാർ അഞ്ചൽ, ചമയം–- ഒ മോഹനൻ, രംഗപടം –-വിജയൻ കടമ്പേരി. ഫോൺ:  9995183299 (അഴീക്കോടൻ ചന്ദ്രൻ), 9447005347 (ശ്രീപ്രകാശ്).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top