മലപ്പുറം
‘അംബാനിക്കുവേണ്ടി ബിഎസ്എൻഎല്ലിനെ കൊല്ലുന്നു’ മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി വെള്ളിയാഴ്ച മലപ്പുറത്തെ ബിഎസ്എൻഎൽ ജനറൽ മാനേജരുടെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 10ന് മലപ്പുറം യൂത്ത് സെന്റർ പരിസരത്തുനിന്ന് ആരംഭിക്കും. മുൻ ജില്ലാ സെക്രട്ടറി വി പി അനിൽ ഉദ്ഘാടനംചെയ്യും. കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരെ നടത്തുന്ന മാർച്ചിൽ മുഴുവൻ യുവജനങ്ങളും അണിചേരണമെന്ന് ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.