05 December Thursday

ഗ്യാസ്‌ ഏജൻസി തൊഴിലാളികളെ ദേശാഭിമാനി വരിക്കാരാക്കും

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
തേഞ്ഞിപ്പലം 
ജില്ലയിലെ എല്ലാ ഗ്യാസ്‌ ഏജൻസി തൊഴിലാളികളെയും ദേശാഭിമാനി വരിക്കാരാക്കാൻ ഗ്യാസ്‌ ഏജൻസി തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ്‌ ബാലകൃഷ്‌ണൻ ചുള്ളിയത്ത്‌ അധ്യക്ഷനായി.
ബിടിആർ സ്‌മാരക പഠനകേന്ദ്രം നേതൃത്വത്തിൽ 22ന്‌ വൈകിട്ട്‌ ആറിന്‌ മേലെ ചേളാരിയിൽ ‘ദേശാഭിമാനിയുടെ സമകാലിക പ്രസക്തി’ സെമിനാർ സംഘടിപ്പിക്കും. സിഐടിയു ജില്ലാ ട്രഷറർ കെ രാമദാസ്‌ ഉദ്‌ഘാടനംചെയ്യും. വിവിധ ട്രേഡ്‌ യൂണിയൻ–-സാംസ്‌കാരിക സംഘടനാ നേതാക്കൾ പങ്കെടുക്കും. പിഎഫ്‌ പെൻഷൻകാരുടെ പാർലമെന്റ്‌ മാർച്ചിന്‌ പോകുന്നവർക്ക്‌ ചടങ്ങിൽ യാത്രയയപ്പ്‌ നൽകും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top