14 December Saturday

കുറ്റിപ്പുറം പാലം നവീകരണം: 16 മുതൽ ഗതാഗത നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

 

മലപ്പുറം
കുറ്റിപ്പുറം പാലത്തിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ 16 മുതൽ അഞ്ച് ദിവസം ഗതാഗത നിയന്ത്രണം. കോഴിക്കോട്ടുനിന്ന് തൃശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ എടരിക്കോട്നിന്ന് തിരിഞ്ഞ് തിരൂർ ചമ്രവട്ടം പാലം വഴിയും പുത്തനത്താണിയിൽനിന്ന് തിരിഞ്ഞ് തിരുന്നാവായ -കൊടക്കൽ -ആലത്തിയൂർ ചമ്രവട്ടം പാലം വഴിയും പോകണം. 
വളാഞ്ചേരിയിൽനിന്നും കൊപ്പം, പട്ടാമ്പി, പെരുമ്പിലാവ് വഴി പോകണം. തൃശൂരില്‍നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നടുവട്ടത്തുനിന്നും തിരിഞ്ഞ് കരിങ്കല്ലത്താണി-, ചമ്രവട്ടം ജങ്ഷൻ, -ചമ്രവട്ടം പാലം വഴി പോകണം. എടപ്പാളിൽനിന്നും തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം പാലം വഴി പോകണമെന്ന് പിഡബ്ല്യുഡി ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയർ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top