24 October Thursday

എസ്‌എഫ്‌ഐ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019

ബംഗാളിൽ തൊഴിലില്ലായ്മക്കെതിരെ സമരം നടത്തിയ ഇടതുമുന്നണി പ്രവർത്തകർക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് എസ്എഫ്ഐ മലപ്പുറത്ത് നടത്തിയ പ്രകടനം

 

മലപ്പുറം 
തൊഴിലില്ലായ്മക്കെതിരെ കൊൽക്കത്തയിൽ ഇടത് യുവജന സംഘടനകൾ നടത്തിയ മാർച്ചിനുനേരെയുണ്ടായ  പൊലീസ് ഭീകരതയിൽ പ്രതിഷേധിച്ച്  എസ്‌എഫ്‌ഐ ജില്ലാ ആസ്ഥാനത്ത്‌ പ്രകടനവും പൊതുയോഗവും നടത്തി. ജൂബിലി റോഡ്‌ പരിസരത്തുനിന്നാരംഭിച്ച പ്രകടനം ടൗൺ ചുറ്റി കുന്നുമ്മലിൽ സമാപിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനംചെയ്തു.  ഹരികൃഷ്ണപാൽ, എം സജാദ് എന്നിവർ സംസാരിച്ചു.   കെ പി ശ്രീജിത്ത് സ്വാഗതവും എ ഗോപിക നന്ദിയും പറഞ്ഞു.  വ്യവസായങ്ങൾ ഉണ്ടാകണം എന്ന മുദ്രാവാക്യം ഉയർത്തി വിദ്യാർഥികൾ അടക്കമുള്ളവർ നടത്തിയ മാർച്ചിനുനേരെയായിരുന്നു പൊലീസിന്റെ ക്രൂരമർദനം. നിരവധി പേർക്ക്‌ പരിക്കേറ്റു.
 
പ്രധാന വാർത്തകൾ
 Top