21 October Monday

മണൽ വാരലിനെതിരെ 17ന്‌ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
മലപ്പുറം
അശാസ്‌ത്രീയ മണൽവാരലിനെതിരെ കടലുണ്ടിപ്പുഴ സംരക്ഷണ സമിതി 17ന്‌ രാവിലെ 10ന്‌ കലക്ടറേറ്റ്‌ മാർച്ചും ധർണയും നടത്തുമെന്ന്‌ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുഴയില്‍  മണൽ കുന്നുകൂടിയിട്ടാണ്‌ വെള്ളപ്പൊക്കമുണ്ടായതെന്ന വാദം ബാലിശമാണ്‌.
പാലത്തിങ്ങൽ മൂഴിക്കല്‍ തടയണ നിർമിക്കുക, പുഴ ആഴംകൂട്ടി കുടിവെള്ള സ്രോതസ്സ്‌ നശിപ്പിക്കാതിരിക്കുക, പുഴയിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കുക, ഇരുഭാഗവും കെട്ടി കടലുണ്ടിപ്പുഴ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾകൂടി ഉന്നയിച്ചാണ്‌ സമരം. വാർത്താ സമ്മേളനത്തിൽ സമിതി ചെയർമാൻ അഷ്‌റഫ്‌ കളത്തിങ്ങൽപാറ, വി പി ചെറീദ്‌, വി പി കമ്മുക്കുട്ടി എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top