22 October Tuesday

വീട് കുത്തിത്തുറന്ന് അഞ്ചുപവൻ മോഷ്ടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2019
മഞ്ചേരി
നറുകരയിൽ കെ പി രാവുണ്ണിയുടെ വീട് കുത്തിത്തുറന്ന് അഞ്ചുപവനും 12,000 രൂപയും മോഷ്ടിച്ചു. അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവുമാണ്‌ നഷ്‌ടമായത്‌.  ഓണാഘോഷത്തിനായി കുടുംബം ചൊവാഴ്ച മകന്റെ വീട്ടിൽ പോയിരുന്നു. വെള്ളിയാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്‌.  വീടിന്റെ മുൻഭാഗത്തെ വാതിലാണ്‌ കുത്തിത്തുറന്നത്‌.  മഞ്ചേരി പൊലീസ്  അന്വേഷണം  തുടങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top