24 September Thursday

കലക്ടറേറ്റിൽ കനത്ത സുരക്ഷ

സ്വന്തം ലേഖകൻUpdated: Saturday Aug 15, 2020
മലപ്പുറം
കലക്ടറും ജില്ലാ പൊലീസ്‌ മേധാവിയും ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർക്ക്‌ കോവിഡ്‌  സ്ഥിരീകരിച്ചതോടെ കലക്ടറേറ്റിലും മലപ്പുറം സിവിൽ സ്റ്റേഷനിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. വിവിധ ആവശ്യങ്ങൾക്ക് ദിവസേന നിരവധി പേരെത്തുന്ന ഓഫീസുകൾ അതീവ ജാ​ഗ്രതയിലാണ് പ്രവർത്തിക്കുന്നത്. പ്രധാന കവാടത്തിലൂടെയും കോടതിക്ക് സമീപമുള്ള റോഡുകളിലൂടെയും മാത്രമാണ് പ്രവേശനം. അകത്തെ റിങ് റോഡുകളെല്ലാം അടച്ചു. വാഹന പാർക്കിങ് കലക്ടറേറ്റിന് സമീപത്തെ ​ഗ്രൗണ്ടിൽ മാത്രമാക്കി. പരാതികൾ, അപേക്ഷകൾ എന്നിവ സ്വീകരിക്കാൻ ഓഫീസുകൾക്ക് മുമ്പിൽ പെട്ടി സ്ഥാപിച്ചു. ഓഫീസിന് മുമ്പിൽ പ്രദർശിപ്പിച്ച ഓഫീസ് മെയിൽ ഐഡി/ വാട്‌സാപ്പ് നമ്പർ എന്നിവയിലൂടെയും അപേക്ഷ നൽകാം. സന്ദർശകരുടെ പേരും വിലാസവും മൊബൈൽ നമ്പറും സന്ദർശക രജിസ്റ്ററിൽ രേഖപ്പെടുത്തണം. നേരിട്ട് ബന്ധപ്പെടേണ്ട ആവശ്യത്തിന് സാമൂഹിക അകലം പാലിച്ച് ഫ്രണ്ട് ഓഫീസിൽ അപേക്ഷകന് ഉദ്യോഗസ്ഥരെ കാണാം. ടെല-ഫോൺ മുഖേനയും ബന്ധപ്പെടാം. പണമിടപാടുകൾ  ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top