24 September Thursday
161 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ

198 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020
 
മലപ്പുറം
ജില്ലയിൽ വെള്ളിയാഴ്ച 198 പേർക്കുകൂടി കോവിഡ് –- 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ കലക്ടർ കെ ഗോപാലകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി യു അബ്ദുൾ കരീം  എന്നിവരുൾപ്പെടെ 18 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ഇതിൽ ആറ് പേർ ആരോഗ്യ പ്രവർത്തകരാണ്. അസിസ്റ്റന്റ്‌ കലക്ടർ വിഷ്‌ണുരാജ്‌, പെരിന്തൽമണ്ണ സബ്‌ കലക്ടർ കെ എസ്‌ അഞ്ജു എന്നിവർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്‌. 161 പേർക്ക്‌ സമ്പർക്കത്തിലൂടെയും നാല് പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും 15 പേർ വിദേശ രാജ്യങ്ങളിൽനിന്നെത്തിയവരുമാണ്. 424 പേർ രോഗമുക്തരായി. ഇതുവരെ 2751 പേരാണ് വിദഗ്ധ ചികിത്സക്കുശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്. 
ഉറവിടമറിയാതെ 
കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആരോഗ്യ പ്രവർത്തകരായ മോങ്ങം സ്വദേശി (28), തലക്കാട് സ്വദേശിനി (42), മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ (24), എടവണ്ണ കമ്യൂണിറ്റി ഹെൽത്ത് കെയർ സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (39), ഇതേ കേന്ദ്രത്തിൽ ജോലിചെയ്യുന്ന 30 വയസ്സുകാരൻ, നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ജോലിചെയ്യുന്ന 46 വയസ്സുകാരി, കോട്ടക്കൽ, വേങ്ങര, തുറക്കൽ, വെളിയങ്കോട്, വല്ലപ്പുഴ, പൂക്കോട്ടുംപാടം, തച്ചിനങ്ങാടം, എരഞ്ഞിക്കോട്, കണ്ണമംഗലം, കാലടി, പുത്തൂർ സ്വദേശികളായ ഓരോരുത്തർ.
സമ്പർക്കം
കോട്ടക്കൽ –- 13, കൊണ്ടോട്ടി –- 11‌, അരീക്കോട്, നിലമ്പൂർ –- 9‌, തൃക്കലങ്ങോട്‌ –- ഏഴ്, മമ്പാട്‌ –- ആറ്,  മഞ്ചേരി –-അഞ്ച്, തെന്നല, വണ്ടൂർ, വളവന്നൂർ, തുറക്കൽ –- നാല്, പെരുവള്ളൂർ, പെരിന്തൽമണ്ണ, തൃപ്പനച്ചി, ഒഴൂർ, തൃപ്രങ്ങോട്, അങ്ങാടിപ്പുറം‌, പുളിക്കൽ, നെടിയിരുപ്പ്, പരപ്പനങ്ങാടി‌ –-മൂന്ന്, പാണ്ടിക്കാട്‌, എടവണ്ണ, വെളിയങ്കോട്,  മലപ്പുറം‌, തവനൂർ, പുഴക്കാട്ടിരി, കൊടിഞ്ഞി, പുൽപ്പറ്റ, അമരമ്പലം, കരുവാരക്കുണ്ട്‌ –- രണ്ട്, കന്മനം തെക്കുംമുറി, എടയംകുളം, തിരൂർ, കൊട്ടപ്പുറം, കീഴാറ്റൂർ, വാളംകുളം, ചെറൂർ, മാറഞ്ചേരി, പൊന്മുണ്ടം, ചോക്കാട്, കുറുപ്പത്ത്, കണ്ണമംഗലം, ആലപ്പുഴ, കരുവമ്പ്രം, ചന്തക്കുന്ന്, നന്നംമുക്ക്, തിരൂരങ്ങാടി, വാഴക്കാട്, തേഞ്ഞിപ്പലം, എടരിക്കോട്, എറണാകുളം, കുറ്റിപ്പുറം, പൊന്മള, മുതുവല്ലൂർ, ചുങ്കത്തറ, പുറത്തൂർ, പൊരൂർ, പള്ളിക്കൽ, തിരൂർക്കാട്, തമിഴ്‌നാട്, കരുളായി, ചേർത്തല, മൂച്ചിക്കുന്ന്, ചേലേമ്പ്ര, വെട്ടം,  സ്വദേശികളായ ഓരോരുത്തർ വീതവും ജില്ലക്കാരനായ ഒരാൾക്കും. 
നിരീക്ഷണത്തിൽ 
33,763 പേർ
കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി 1190 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി. 33,763 പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്‌. 1472 പേർ വിവിധ ആശുപത്രികളിലും 31,078 പേർ വീടുകളിലും 1213 പേർ കോവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലുണ്ട്. ആർടിപിസിആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പെടെ ഇതുവരെ 79,961 സാമ്പിളുകൾ പരിശോധിച്ചു. ഫലം ലഭ്യമായ 77,219 പേരിൽ 70,136 പേർക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. 2629 പേരുടെ ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top